ഒഞ്ചിയം: കളിക്കളങ്ങളുടെ അഭാവം സമൂഹത്തിന് വെല്ലുവിളിയാകുന്നതായി വിമര്‍ശനം ഉയരുന്നു.
കളിക്കളങ്ങളുടെ അഭാവം കാരണമാണ്
കുട്ടികളുള്‍പ്പെടുന്ന യുവതലമുറ കായികമേഖലയില്‍ നിന്നു വഴിമാറുന്നതും രാസലഹരി ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ക്ക് അടിമപ്പെട്ടുപോകുന്നതെന്നും ഒഞ്ചിയം പാലം ദര്‍ശന കലാകായിക സമിതി അഭിപ്രായപ്പെട്ടു. ഇതിനു പരിഹാരം കാണാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരുകളുടെ സഹായത്തോടെ പ്രദേശിക കളിക്കളങ്ങളൊരുക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് ദര്‍ശന കലാകായിക സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം
ആവശ്യപ്പെട്ടു. നാല്‍പ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ മെയ് 16,17 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികളായി ഷാജു പട്ടറത്ത് (പ്രസിഡന്റ്), കെ.ടി.കെ രജീഷ്, ബിന്ദു വാസു (വൈസ് പ്രസിഡന്റ്), കെ.റിനീഷ് (സെക്രട്ടറി), പി.സുരേഷ് ബാബു, രമ്യ റിജു (ജോ.സെക്രട്ടറി), പ്രജിത്ത് സ്‌നേഹശ്രീ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കളിക്കളങ്ങളുടെ അഭാവം കാരണമാണ്


