Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; കുഞ്ഞ് ഉള്‍പെടെ നാലു പേര്‍ക്ക് പരിക്ക്

April 21, 2025
in പ്രാദേശികം
A A
വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; കുഞ്ഞ് ഉള്‍പെടെ നാലു പേര്‍ക്ക് പരിക്ക്
Share on FacebookShare on Twitter

നാദാപുരം: ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം. ഏഴുമാസം പ്രായമുളള കുഞ്ഞുള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വിവാഹസംഘത്തില്‍പെട്ടവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുന്നില്‍ പോയ വിവാഹസംഘത്തിന്റെ കാറിനു പിന്നില്‍ മറ്റൊരു വിവാഹസംഘത്തിന്റെ വാഹനം ഇടിക്കുകയായിരുന്നു.
ഇത് ചോദ്യംചെയ്തതോടു കൂടി സംഘര്‍ഷമുണ്ടായി. മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് പിന്നിലെത്തിയവര്‍ അടിച്ചുതകര്‍ത്തു. കാറിലുണ്ടായിരുന്ന ഏഴുമാസം പ്രായമുളള കുഞ്ഞിന് ചില്ല് തെറിച്ച് പരിക്കേറ്റു. കുഞ്ഞിനെ കൂടാതെ മൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റു. അബിന്‍, അബിന്റെ സഹോദരി, സഹോദരീഭര്‍ത്താവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.  ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

RECOMMENDED NEWS

ഭീകരവിരുദ്ധ സംഗമവും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയും

ഭീകരവിരുദ്ധ സംഗമവും മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയും

1 month ago
വട്ടോളി നാഷണല്‍ മലയാള ഭാഷാവേദി എംടിയെ അനുസ്മരിച്ചു

വട്ടോളി നാഷണല്‍ മലയാള ഭാഷാവേദി എംടിയെ അനുസ്മരിച്ചു

5 months ago
റിട്ട.പ്രധാനാധ്യാപിക മടപ്പള്ളി അറക്കല്‍ ടി.വിജയലക്ഷ്മി അന്തരിച്ചു

റിട്ട.പ്രധാനാധ്യാപിക മടപ്പള്ളി അറക്കല്‍ ടി.വിജയലക്ഷ്മി അന്തരിച്ചു

5 days ago
കനത്ത കാറ്റ്; അഴിയൂര്‍ ആവിക്കരയില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

കനത്ത കാറ്റ്; അഴിയൂര്‍ ആവിക്കരയില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal