തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. ഡിജിപിയാണ്
രാഷ്ട്രപതിയുടെ മെഡലിനായി സര്‍ക്കാരിന് ആറാം തവണയും അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത്. നേരത്തെ അഞ്ചുതവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡല്‍ നിരസിച്ചത്.
അജിത് കുമാര്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കല്‍പിക്കപ്പെടുന്നതിനിടെയാണ് വീണ്ടും ശുപാര്‍ശ. അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ മെഡല്‍ ലഭിച്ചിരുന്നു. നേരത്തെ അനധികൃത സ്വത്ത് സമ്പാദന
പരാതിയില്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചിരുന്നു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നത്. തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് ഇല്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നത്.

അജിത് കുമാര്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കല്‍പിക്കപ്പെടുന്നതിനിടെയാണ് വീണ്ടും ശുപാര്‍ശ. അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ മെഡല്‍ ലഭിച്ചിരുന്നു. നേരത്തെ അനധികൃത സ്വത്ത് സമ്പാദന