ചോമ്പാല: വടകര ബ്ലോക്ക് പഞ്ചായത്ത് മെയ് മുന്ന് മുതല്‍ ചോമ്പാല്‍ മിനിസ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന കടത്തനാട്ടങ്കത്തിന്
വെബ്‌സൈറ്റ് സജ്ജമായി. കെ.കെ.രമ എംഎല്‍എ പ്രകാശനം ചെയ്തു. കളരി ചരിത്രം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സിലബസില്‍പെടുത്തണമെന്ന് അവര്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ്, ഫോക്ലോര്‍ അക്കാദമി, ചോമ്പാല്‍ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണ് കടത്തനാട്ടങ്കം നടത്തുന്നത്. പ്രകാശന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, ഫെസിവല്‍ ഡയറക്ടര്‍ പി.വി.ലവ്‌ലിന്‍, ഡോ.ആര്‍.കെ.സുനില്‍, കെ.കെ.ജയചന്ദ്രന്‍, എ.കെ.ഗോപാലന്‍, കെ.പി.സൗമ്യ, നിജിന്‍ ലാല്‍, മധു ഗുരുക്കള്‍, വി.മധുസുദനന്‍, എം.പി.ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, കെ.പി.വിജയന്‍, വി.പി.പ്രകാശന്‍, കെ.എം.സത്യന്‍, കെ.പി.ഗോവിന്ദന്‍, കെ.എ.സുരേന്ദ്രന്‍, മങ്ങാട്ട് കുഞ്ഞി മൂസ ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു.
