കുറ്റ്യാടി: ഗ്രന്ഥശാല പ്രസ്ഥാനവും വായനശാലകളും സമൂഹത്തിലെ വിളക്കുകളാണെന്നും നാം എന്താണെന്നുള്ള തിരിച്ചറിവ്
വായനയിലൂടെ ലഭിക്കുമെന്നും എഴുത്തുകാരന്‍ പി.കെ.പാറക്കടവ് പറഞ്ഞു. നരിക്കൂട്ടുംചാല്‍ വേദിക വായനശാല ‘ മിഴിവ് 25’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അരങ്ങേറ്റം, നാടകം, നൃത്ത നൃത്യങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ നടന്നു.
വേദിക പ്രസിഡന്റ് ജെ.ഡി. ബാബു അധ്യക്ഷനായി. ചടങ്ങില്‍ ഇരുപത്തഞ്ചിലധികം തവണ രക്തദാനം നടത്തിയ കെ.കെ.സന്തോഷ്, ജെ.എസ്. വിശ്വജിത്ത് എന്നിവരെ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബാലന്‍,
ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ലീബ സുനില്‍, വാര്‍ഡ് മെമ്പര്‍ ടി.കെ.കുട്ട്യാലി, എസ്.ജെ.സജീവ് കുമാര്‍, ഡോ: കെ.മൂസ, ബാലന്‍ തളിയില്‍, പി.കെ.സുരേഷ്, പി.സി.രവീന്ദ്രന്‍, വി.പി.മൊയ്തു, ഒ പി.മഹേഷ്, കെ.കെ.രവീന്ദ്രന്‍, ടി.സുരേഷ് ബാബു, വി.ടി.അനുപമ, എം.കെ.രമ, ഡോ എസ്.ഡി.സുധീപ്, പി.പി.ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വേദിക പ്രസിഡന്റ് ജെ.ഡി. ബാബു അധ്യക്ഷനായി. ചടങ്ങില്‍ ഇരുപത്തഞ്ചിലധികം തവണ രക്തദാനം നടത്തിയ കെ.കെ.സന്തോഷ്, ജെ.എസ്. വിശ്വജിത്ത് എന്നിവരെ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബാലന്‍,