Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഖിലേന്ത്യാ വോളി: ആവേശമായി മിനിമാരത്തോണ്‍

April 19, 2025
in പ്രാദേശികം
A A
അഖിലേന്ത്യാ വോളി: ആവേശമായി മിനിമാരത്തോണ്‍
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: ഒപ്പരം ചാരിറ്റബിള്‍ ട്രസ്റ്റ് ഓര്‍ക്കാട്ടേരി അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്‍മെന്റ് ഭാഗമായി സംഘടിപ്പിച്ച മിനിമാരത്തോണ്‍ ആവേശമായി. നാദാപുരം റോഡ് യുഎല്‍സിസിഎസ് പരിസരത്ത് നിന്ന് ഇന്ത്യന്‍ നേവി താരവും ഐപിഎം ചീഫ് കോച്ചുമായ വി.എം ഷീജിത് ഫ്‌ലാഗ് ഓഫ് ചെയ്തു. നൂറ് കണക്കിന് കായിക താരങ്ങള്‍ അണിനിരന്ന മാരത്തോണ്‍ ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ സമാപിച്ചു. ടൂര്‍ണ്ണമെന്റ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ടി.പി ബിനീഷ് അധ്യക്ഷനായി. കെ.എം സത്യന്‍, എന്‍.ബാലകൃഷ്ണന്‍, പി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.പി രാജേഷ് സ്വാഗതം പറഞ്ഞു. വിജയികള്‍ക്ക് എടച്ചേരി സിഐ ടി.കെ സീജു സമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനം 5000, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 2000 കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു. ചന്ത മൈതാനിയിലെ പ്രത്യേകം സജ്ജമാക്കിയ കസ്തൂരി കാട്ടില്‍ കുഞ്ഞമ്മദ് ഹാജി ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് 21 ന് വൈകിട്ട് 7 മണിക്ക് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ക്കാട്ടേരിയില്‍ സാന്ത്വന പരിചരണ രംഗത്ത് പ്രതീക്ഷയേകുന്ന ഡയാലിസിസ് കേന്ദ്രവും അനുബന്ധ ആരോഗ്യ സംവിധാനങ്ങളും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് അഖിലേന്ത്യാ വോളി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

 

RECOMMENDED NEWS

നെഹ്‌റു ഓര്‍മയായിട്ട് 61 വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

നെഹ്‌റു ഓര്‍മയായിട്ട് 61 വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

2 weeks ago
കുടകില്‍ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ട നിലയില്‍

കുടകില്‍ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ട നിലയില്‍

1 month ago
പുറമേരി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ഥി പത്രിക നല്‍കി

പുറമേരി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ഥി പത്രിക നല്‍കി

4 months ago

‘സുകുമാര്‍ അഴീക്കോട് മുഴക്കിയത് അധികാരത്തിനെതിരായ വിമതശബ്ദം’

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal