വടകര: ശ്രദ്ധേയനായ കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന മൂടാടി ദാമോദരന്‍
അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും വടകര സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 22 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 4 മണിക്ക് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പ്രമുഖ സാംസ്‌കാരിക വിമര്‍ശകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷത വഹിക്കും. സജയ് കെ.വി പുരസ്‌കാര കൃതി പരിചയപ്പെടുത്തും. മൂടാടി ദാമോദരന്‍ അനുസ്മരണ പ്രഭാഷണം ഡോ. എ.കെ രാജന്‍ നിര്‍വ്വഹിക്കും. പി.പി ദാമോദരന്‍, ടി.കെ വിജയരാഘവന്‍, തയ്യുള്ളതില്‍ രാജന്‍,
ഡോ. കെ.എം ജയശ്രി എന്നിവര്‍ പ്രസംഗിക്കും.
പുരസ്‌കാര ജേതാവ് വിമീഷ് മണിയൂര്‍ മറുപടി പ്രസംഗം നടത്തും. വിമീഷ് രചിച്ച ‘എം.എന്‍ വിജയനും ഐ.എം വിജയനും’ കവിതാസമാഹാരത്തിനാണ് മൂടാടി ദാമോദരന്‍ പുരസ്‌കാരം ലഭിച്ചത്. ഇരുപതിനായിരം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍, സെക്രട്ടറി പി.പി രാജന്‍ എന്നിവര്‍ പങ്കെടുത്തു.