അരൂര്‍: മഞ്ചാംകാട്ടില്‍ ശ്രീ കുട്ടിച്ചാത്തന്‍കാവ് പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 20,21 തീയതികളില്‍ നടക്കും. 20 ഞായറാഴ്ച
രാവിലെ ഏഴിന് കൊടിയേറ്റം, എട്ടിന് പള്ളിഉണര്‍ത്തല്‍, വൈകുന്നേരം 6 വരെ കലവറ നിറയ്ക്കല്‍ എന്നിവ നടക്കും. തുടര്‍ന്ന് അരൂര്‍ കോവിലകം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്രയില്‍ ലൈവ് ഡിജെയും ഉണ്ടായിരിക്കും. രാത്രി 8:30ന് കലശം, പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന് എന്നിവ അരങ്ങേറും. തിങ്കളാഴ്ച രാവിലെ എട്ടിന് സ്ത്രീകളുടെ ദീപ സമര്‍പ്പണം, 8:30ന്
ഏറാഞ്ചേരി ഇല്ലം തന്ത്ര രത്‌നം ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ പൂജാകര്‍മ്മങ്ങള്‍, 10:30ന് ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആധ്യാത്മിക പ്രഭാഷണം എന്നിവയും നടക്കും. ഉച്ചയ്ക്ക് 12:30ന് അന്നദാനത്തോടെ പ്രതിഷ്ഠാദിന മഹോത്സവം സമാപിക്കും.


