Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

ചട്ടലംഘനം നടത്തി; ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

April 18, 2025
in കണ്ണൂർ
A A
ചട്ടലംഘനം നടത്തി; ദിവ്യ എസ് അയ്യര്‍ക്കെതിരെ  പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Divya S. Iyer

Share on FacebookShare on Twitter

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിജില്‍ മോഹന്‍ ആണ്  സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരനും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കും പരാതി നല്‍കിയത്. ദിവ്യ എസ് അയ്യര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള 1968ലെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ദിവ്യ എസ് അയ്യര്‍ നടത്തിയതെന്നും കര്‍ശനമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചിട്ടില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നത് രാഷ്ട്രീയ നിയമനമാണ്. സിപിഎം സംസ്ഥാന സമിതിയാണ് കെ.കെ.രാഗേഷിനെ പദവിയിലേക്ക് നിയോഗിച്ചത്.

ആ പദവിയെക്കുറിച്ച് പോസ്റ്റിട്ടത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ്. വ്യക്തിപരമായി പ്രഫഷനല്‍ അഭിപ്രായമാണ് പറഞ്ഞതെങ്കില്‍ എന്തിനാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമ്യൂണിസ്റ്റ് വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലം ഉപയോഗിച്ചതെന്നും പരാതിയില്‍ ചോദിക്കുന്നു. വാക്ക് കൊണ്ടു ഷൂ ലേസ് കെട്ടികൊടുക്കുന്ന പരിപാടിയാണ് ദിവ്യ കാണിച്ചത്. ദിവ്യയുടെ പോസ്റ്റ് തികച്ചും പൊളിറ്റിക്കല്‍ ആണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രീണനമാണ് നടത്തിയതെന്നും വിജിലിന്റെ പരാതിയില്‍ പറയുന്നു.

RECOMMENDED NEWS

പുഴ നികത്തിയ സംഭവം: കര്‍ശന നടപടിയെന്ന് ആര്‍ഡിഒ

4 months ago
ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ചെറുത്ത് തോല്‍പിക്കണം: ടി.കെ രാജന്‍

ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ചെറുത്ത് തോല്‍പിക്കണം: ടി.കെ രാജന്‍

1 month ago
രാഷ്ട്രപതിയുടെ മെഡലിന് അർഹനായ പി.സി. പ്രേമന്  ആദരം

രാഷ്ട്രപതിയുടെ മെഡലിന് അർഹനായ പി.സി. പ്രേമന് ആദരം

4 months ago
എസ്എന്‍ഡിപി യോഗം വടകര യൂനിയന്‍ കൗണ്‍സിലര്‍  പൂളത്തറ കൃഷ്ണന്‍ അന്തരിച്ചു

എസ്എന്‍ഡിപി യോഗം വടകര യൂനിയന്‍ കൗണ്‍സിലര്‍ പൂളത്തറ കൃഷ്ണന്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal