Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടുദിവസം; സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് വ​നി​താ സി​പി​ഒ നി​യ​മ​ന ശുപാര്‍ശ

April 18, 2025
in കേരളം
A A
റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ  രണ്ടുദിവസം;  സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് വ​നി​താ സി​പി​ഒ നി​യ​മ​ന ശുപാര്‍ശ
Share on FacebookShare on Twitter

തിരുവനന്തപുരം: വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ സമരം ചെയ്‌ത മൂന്നുപേർ ഉൾപ്പെടെ 45 ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. സമരത്തിൽ പങ്കെടുത്ത പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്.

വിവിധ വിഭാഗങ്ങളിൽ 45 ഒഴിവുകൾ വന്നതോടെയാണ് നിയമനം നടത്താൻ തീരുമാനിച്ചത്. പോക്‌സോ വിഭാഗത്തിൽ വന്ന 28, പൊലീസ് അക്കാഡമിയിൽ നിന്നും വിവിധ സമയങ്ങളിൽ പോയ 13, ജോലിയിൽ പ്രവേശിക്കാത്ത നാലുപേർ എന്നിങ്ങനെ വന്ന ഒഴിവുകളിലാണ് നിയമനം. അതേസമയം, അഡ്വൈസ് മെമ്മോ ലഭിക്കാത്തവർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുന്നത്. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ സമരമുറകളുമായി പ്രതിഷേധിക്കുകയാണ് ഇവർ. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർത്ഥികൾക്കുണ്ട്. നാളെ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നതോടെ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്.

RECOMMENDED NEWS

ഡിജിറ്റല്‍ സര്‍വേ: ക്യാമ്പ് ഓഫീസ് തുറന്നു

ഡിജിറ്റല്‍ സര്‍വേ: ക്യാമ്പ് ഓഫീസ് തുറന്നു

3 weeks ago
കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; വടകരയില്‍ മാര്‍ച്ചും ധര്‍ണയും

കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; വടകരയില്‍ മാര്‍ച്ചും ധര്‍ണയും

3 months ago
അശാന്തി അകറ്റാന്‍ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണം കെ.കെ.രമ എംഎല്‍എ

അശാന്തി അകറ്റാന്‍ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണം കെ.കെ.രമ എംഎല്‍എ

3 months ago
സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

സ്‌നേഹം തുളുമ്പും കുന്നങ്ങോത്ത് കുടുംബസംഗമം നാളെ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal