വില്യാപ്പള്ളി: വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് ടെണ്ടര്‍ നടപടിയിലേക്ക് കടന്ന് റോഡ് യാഥാര്‍ഥ്യമാകാന്‍
പോകുന്നതായി വില്യാപ്പള്ളിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു. ഇനിയും സ്ഥലം വിട്ടു തരാന്‍ ബാക്കിയുള്ള മുഴുവന്‍ ഉടമകളും സ്ഥലം വിട്ടു നല്‍കി സഹകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഇതിനായി മെയ് എട്ടിന് തണ്ണീര്‍പന്തലില്‍ നിന്നു വില്യാപ്പള്ളിയിലേക്ക് സന്ദേശയാത്ര സംഘടിപ്പിക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതിലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.കെ കൃഷ്ണദാസ്, കാട്ടില്‍ മൊയ്തു, കെ.എം ബാബു, എന്‍.കെ. ഗോവിന്ദന്‍, സുനി, വട്ടക്കണ്ടി കുഞ്ഞമ്മദ്, സി.എച്ച് ഇബ്രായി, അശോകന്‍, നവാസ് എന്നിവര്‍
സംസാരിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള സ്വാഗതം പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി ടി.എന്‍ ഹമീദ് (ചെയര്‍മാന്‍), കെ.കെ ബിജുള (കണ്‍വീനര്‍), ജ്യോതിലക്ഷ്മി (ട്രഷറര്‍), അഷറഫ്, രവീന്ദ്രന്‍ ആയാടത്തില്‍, എന്‍.എം വിമല, പി.സി സുരേഷ്, പ്രിബേഷ് പൊന്നക്കാരി (വൈസ് ചെയര്‍മാന്‍മാര്‍), പി.കെ കൃഷ്ണദാസ്, എന്‍.കെ ഗോവിന്ദന്‍, വി.ടി ബാലന്‍, കെ.എം ബാബു, നവാസ്, സി.എച്ച് ഇബ്രായി (ജോ. കണ്‍).


