ഇരിങ്ങല്‍: ഒരു മാസമായി നടത്തിവരുന്ന വോളിബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി ഇരിങ്ങല്‍ സ്‌പോര്‍ട്‌സ് അക്കാദമി
കളിയാണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തി കൂട്ടയോട്ടം സംഘടിപ്പിച്ചു. നിരവധി കുട്ടികള്‍ അണിനിരന്ന കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ഡോ. എം.ഷിംജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പയ്യോളി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് ബാബു ചെറിയാവി, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി സി.വി.വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇ.കെ.ലിനീഷ് സ്വാഗതവും ഒ.എന്‍.പ്രജിഷ് നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം കുട്ടികള്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.
