വടകര: വിലങ്ങാട് പുനരധിവാസം പൂര്‍ണമായും അവതാളത്തിലായതായും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലം
ലാപ്‌സായതായും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വിലങ്ങാട് ദുരിത ബാധിതരോട് അങ്ങേയറ്റത്തെ അവഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലം ലാപ്‌സായി. ഒരുതരത്തിലുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും വിലങ്ങാട് പ്രശ്‌നത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപടണമെന്നും വാഗ്ദാനങ്ങള്‍
നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒമ്പത് മാസമായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. ദൂരന്തത്തില്‍ പെട്ടവരോട് തികഞ്ഞ അവഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. വാഗ്ദാനങ്ങള്‍ നടപ്പിലായില്ലെങ്കില്‍ ബിജെപി പ്രക്ഷോഭത്തിനിറങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


