Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തീരാദുരിതത്തിനിടയിലൊരു ആശ്വാസ തുരുത്ത്; സരോജിനിക്കും സാജനും ഒടുവില്‍ വീടായി

April 17, 2025
in പ്രാദേശികം
A A
തീരാദുരിതത്തിനിടയിലൊരു ആശ്വാസ തുരുത്ത്; സരോജിനിക്കും സാജനും ഒടുവില്‍ വീടായി
Share on FacebookShare on Twitter

കൊയിലാണ്ടി: കാറ്റിലും മഴയിലും കൂര ആടിയുലയും. കുതിച്ചെത്തുന്ന വയല്‍ വെള്ളത്തിലൂടെ പാമ്പുകള്‍ ഇഴഞ്ഞെത്തും. ഉറക്കം വരാതെ കസേരയില്‍ കയറി നിന്ന് നേരം വെളുപ്പിക്കും. ഭക്ഷണം പാകം ചെയ്യാന്‍ പോലും ഇടമില്ലാതെ അകത്ത് ചെളി നിറഞ്ഞിരിക്കും. ഇതൊക്കെ ഒരു കുടുംബത്തിന്റെ അനുഭവമാണ്.
ദുരിതം ശീലമാക്കിയ കുടുംബത്തിന്റെ സ്വപ്‌നം ഒടുവില്‍ സഫലമാവുകയാണ്. നല്ലൊരു വീട് യാഥാര്‍ഥ്യമായിരിക്കുന്നു. ഈ വീട് ഇനിയിവര്‍ക്ക് സ്വര്‍ഗമാണ്. അരിക്കുളം കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരിക്കുനി സരോജിനിക്കും രോഗിയായ ഭര്‍ത്താവ് സാജനും സുരക്ഷിതമായി കിടന്നുറങ്ങാം. മഴ വരുമ്പോള്‍ കുടുംബത്തിന് ഇനി ആധി വേണ്ട.
ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ തകര്‍ന്നു വീഴാറായ കൂരയില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് സ്‌നേഹവീട് നിര്‍മിച്ച് നല്‍കിയത് കാരയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്ററാണ്. മൂന്നാഴ്ചയ്ക്കുള്ളിലാണ് പ്രദേശത്തെ യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമദാനത്തിലൂടെയും നാട്ടിലെയും വിദേശത്തെയും മനുഷ്യ സ്‌നേഹികളുടെ സഹായത്തോടെയും വീടൊരുക്കിയത്.
അരിക്കുളത്തെ കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകയായിരുന്ന സരോജിനി വര്‍ഷങ്ങളായി വീടില്ലാതെ ദുരിത ജീവിതം തള്ളിനീക്കുകയായിരുന്നു. നിത്യ രോഗി ആയതിനാല്‍ ഭര്‍ത്താവ് സാജന് ജോലിക്കൊന്നും പോകാന്‍ കഴിയില്ല. സരോജിനി മാത്രമാണ് ആശ്രയം. വീട്ടു ജോലിക്കു പോയാണ് സരോജിനി നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. ഭര്‍ത്താവിന് മരുന്നു വാങ്ങാനും ഈ ഗൃഹനാഥ ഏറെ ബുദ്ധിമുട്ടുകയാണ്. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ പ്രയാസപ്പെടുമ്പോഴാണ് ഷാഫി പറമ്പില്‍ എംപി നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ മഴക്കാലത്ത് ഹനുമാന്‍ കുനി എസ്‌സി കോളനിയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ എംപി സ്ഥലം സന്ദര്‍ശിച്ചിരുന്നു. കോളനിയുടെ സമീപത്ത് താമസിക്കുന്ന സരോജിനിയുടെ കൂര ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകരോട് കുടംബത്തിന് വീട് നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഒസി ചാരിറ്റബിള്‍ സെന്റര്‍ ഈ ദൗത്യം ഏറ്റെടുക്കകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെടുന്ന ഈ കുടുംബത്തിന് അരിക്കുളം പഞ്ചായത്തില്‍ നിന്ന് ആനുകൂല്യം ലഭിച്ചില്ലെന്നാണ് പറയുന്നത്. വീട് നിര്‍മിക്കാനുള്ള ധനസഹായത്തിന് പലതവണ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു നിരസിക്കുകയായിരുന്നുവത്രെ. വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ ലഭിക്കേണ്ട ന്യായമായ നഷ്ട പരിഹാരം പോലും നിഷേധിക്കപ്പെട്ടുവെന്നും സരോജിനി പറയുന്നു. .
ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍ പ്രവര്‍ത്തകരായ ശിവന്‍ ഇലവന്തിക്കര, ഹാഷിം കാവില്‍, മനോജ് എളമ്പിലാട്ട്, റഷീദ് പറുകുന്നത്ത്, ലതേഷ് പുതിയേടത്ത്, പി.കെ.റാഷിദ്, അമ്മദ് നാറാത്ത്, യു.എം.ഷിബു, ആനന്ദ് കിഷോര്‍ കീഴല്‍, ബീരാന്‍ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഷാഫി പറമ്പില്‍ എംപി വീടിന്റെ താക്കോല്‍ കൈമാറും.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ

5 months ago
ഉപ്പിലാറമലയിലെ ഖനനം ഉടന്‍ നിര്‍ത്തണം: ആര്‍എംപിഐ

ഉപ്പിലാറമലയിലെ ഖനനം ഉടന്‍ നിര്‍ത്തണം: ആര്‍എംപിഐ

2 weeks ago
വ്യത്യസ്ത തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്; ‘നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലും’

വ്യത്യസ്ത തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്; ‘നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലും’

3 months ago

ബിസോണ്‍ കലോത്സവത്തിന് തിങ്കളാഴ്ച തുടക്കം; 112 കോളജുകളില്‍ നിന്ന് 8000ഓളം മത്സരാര്‍ഥികള്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal