Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മൂടാടിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

April 17, 2025
in പ്രാദേശികം
A A
മൂടാടിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

മൂടാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം കരുത്തുറ്റതാവേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് സമീപകാല ചരിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വടകര എംപി ഷാഫി പറമ്പില്‍. മൂടാടിയില്‍ മൊയിലാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മ്മിച്ച ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊയിലാട്ട് ദാമോദരന്‍ നായരുടെ ഫോട്ടോ അഡ്വക്കേറ്റ് കെ.പ്രവീണ്‍കുമാര്‍ അനാഛാദനം ചെയ്തു. എടക്കുടി കല്യാണിയമ്മയുടെ സ്മരണാര്‍ഥം കുടുംബം സമര്‍പ്പിച്ച വീല്‍ ചെയര്‍ എടക്കുടി സുരേഷ് ബാബുവില്‍ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍ ഏറ്റുവാങ്ങി. ചികിത്സാസഹായ വിതരണം വൈദ്യമഠം കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി മുകുന്ദന്‍ ചന്ദ്രകാന്തം ഏറ്റുവാങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മനയില്‍ നാരായണനെയും ഭാരത് യാത്രി പി.വി വേണുഗോപാലിനെയും ചടങ്ങില്‍ ആദരിച്ചു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കെപിസിസി മെമ്പര്‍മാരായ കെ.രാമചന്ദ്രന്‍, മഠത്തില്‍ നാണു, ഡിസിസി സെക്രട്ടറിമാരായ വി.പി ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, സന്തോഷ് തിക്കോടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, ബ്ലോക്ക് പ്രസിഡന്റ് കെ.ടി വിനോദന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഇ.ടി പത്മനാഭന്‍, മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണന്‍ കിഴക്കയില്‍, വാര്‍ഡ് മെമ്പര്‍മാരായ പപ്പന്‍ മൂടാടി, അഡ്വക്കറ്റ് ഷഹീര്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ ചേനോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി കെ.ടി മോഹന്‍ദാസ് സ്വാഗതവും ഖജാന്‍ജി എടക്കുടി സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി.

RECOMMENDED NEWS

കാത്തിരുന്നത് 18 വര്‍ഷം; കപ്പടിച്ച് ആര്‍സി ബംഗളൂരു

കാത്തിരുന്നത് 18 വര്‍ഷം; കപ്പടിച്ച് ആര്‍സി ബംഗളൂരു

4 days ago
കടുവ ആക്രമണം: രാധയുടെ മകന് താത്കാലിക ജോലി;​ മന്ത്രി നേരിട്ടത് കടുത്ത പ്രതിഷേധം

കൊയിലാണ്ടിയിലെ അപകടം; ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കുമെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രൻ

4 months ago
കെ.വി കൃഷ്ണനെ അനുസ്മരിച്ചു സിപിഐ

കെ.വി കൃഷ്ണനെ അനുസ്മരിച്ചു സിപിഐ

1 month ago
ഇരിങ്ങലില്‍ ജില്ലാതല വോളി മേളക്ക് ആവേശത്തുടക്കം

ഇരിങ്ങലില്‍ ജില്ലാതല വോളി മേളക്ക് ആവേശത്തുടക്കം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal