വടകര: ഇടത്- വലത് മുന്നണികള്‍ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്നു ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍
കെ.സുരേന്ദ്രന്‍. മുനമ്പത്ത് വഖഫ് ബോര്‍ഡ് നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്. വഖഫ് ബില്‍ പാസായിട്ടും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് രണ്ട് മുന്നണികളും ശ്രമിക്കുന്നതെന്നും കോഴിക്കോട് നോര്‍ത്ത് ജില്ലാ ഓഫീസ് വടകരയില്‍ ഉദ്ഘടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരക്രമണത്തിലെ മുഖ്യസൂത്രധരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കാനായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടമാണ്. റാണ കേരളത്തില്‍ വന്നതും ചിലരെ ബന്ധപ്പെട്ടതും പുറത്തുവരികയുണ്ടായി. ഇടതു-വലതു മുന്നണികള്‍ നടത്തുന്ന മാതപ്രീണനം തന്നെയാണ്
ഇതിനൊക്കെ കാരണം. നാല് വോട്ടിനു വേണ്ടി എന്തും ചെയ്യുമെന്ന മനോഭാവമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.രഘുനാഥ്, കെ.പി.ശ്രീശന്‍, സി.രഘുനാഥ്, എന്‍.പി.രാധാകൃഷണന്‍, അഡ്വ.വി.പി.ശ്രീ പത്മനാഭന്‍, ടി.പി. ജയചന്ദ്രന്‍, അഡ്വ.വി.കെ.സജീവന്‍, ടി.ദേവദാസ്, വി.സി.ബിനീഷ്, എം.പി.രാജന്‍, എന്നിവര്‍ സംസാരിച്ചു.