Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സര്‍ക്കാര്‍ വാര്‍ഷികം; റീല്‍സ് തയ്യാറാക്കാം, സമ്മാനം നേടാം

April 17, 2025
in പ്രാദേശികം
A A
സര്‍ക്കാര്‍ വാര്‍ഷികം; റീല്‍സ് തയ്യാറാക്കാം, സമ്മാനം നേടാം
Share on FacebookShare on Twitter

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫേസ്ബുക്ക് റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ കാഴ്ചകള്‍ പ്രതിഫലിപ്പിക്കുന്ന വീഡിയോകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റീല്‍സാണ് നല്‍കേണ്ടത്. ജില്ലയിലെ വിവിധ മേഖലകളില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍, പശ്ചാത്തല സൗകര്യമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഉപയോഗിക്കാം.
മത്സരാര്‍ത്ഥികള്‍ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി അവരവരുടെ പ്രൊഫൈലില്‍ Ditsrict Information Office Kozhikode ഇന്‍സ്റ്റാഗ്രാം (https://www.instagram.com/kozhikode.ditsrict.information) / ഫെസ്ബുക്ക് പേജ് (https://www.facebook.com/DIOKKD) ടാഗ് ചെയ്ത് #GovernmentAnniversary
#EnteKozhikode
#EnteKeralam’25 എന്നീ ഹാഷ്ടാഗുകളോടെ പോസ്റ്റ് ചെയ്യണം. ഒരാള്‍ക്ക് ഒന്നിലേറെ റീലുകള്‍ പോസ്റ്റ് ചെയ്യാം.

ഏപ്രില്‍ 28, തിങ്കള്‍ വൈകിട്ട് അഞ്ച് മണിക്കകം നല്‍കുന്ന റീലുകളാണ് സമ്മാനത്തിന് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലുകള്‍ക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 237 0225.

RECOMMENDED NEWS

മലയാള ഭാഷതന്‍ മാദക ഭംഗി……. സബര്‍മതിയുടെ ഗാനസന്ധ്യ ഹൃദ്യമായി

മലയാള ഭാഷതന്‍ മാദക ഭംഗി……. സബര്‍മതിയുടെ ഗാനസന്ധ്യ ഹൃദ്യമായി

3 months ago
പൊട്ടിയ പൈപ്പുകള്‍ നന്നാക്കിയില്ല; കുടിവെള്ളത്തിനായി കോണ്‍ഗ്രസ് സമരം

പൊട്ടിയ പൈപ്പുകള്‍ നന്നാക്കിയില്ല; കുടിവെള്ളത്തിനായി കോണ്‍ഗ്രസ് സമരം

4 months ago
ബിആര്‍സി തല പ്രവേശനോത്സവം

ബിആര്‍സി തല പ്രവേശനോത്സവം

5 days ago
ഐഎന്‍എല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

ഐഎന്‍എല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal