പയ്യോളി: കോട്ടക്കല്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ഉത്തരവ്.
കാലാവധി കഴിഞ്ഞിട്ടും ജനറല്‍ ബോഡി വിളിക്കാതെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയ മഹല്ല് കമ്മിറ്റി നിലപാടിനെതിരായ പരാതിയിലാണ് ഉത്തരവ്. സേവ് കോട്ടക്കല്‍ മഹല്ല് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അഡ്വ. സജല്‍ ഇബ്രാഹിം മുഖേന നല്‍കിയ പരാതിയിലാണ് സമയബന്ധിതമായി മഹല്ല് ജനറല്‍ ബോഡി വിളിച്ചു തെരഞ്ഞെടുപ്പ് നടത്താന്‍ വഖഫ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ. അബ്ദുള്ള മണപ്രത്തിനെ റിട്ടേണിങ് ഓഫീസറായി നിയമിച്ച വഖഫ് ബോര്‍ഡ് സമയബന്ധിതമായി
തെരഞ്ഞെടുപ്പ് നടത്താന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
2017 മാര്‍ച്ച് 19 ന് കാലാവധി കഴിഞ്ഞിട്ടും ജനറല്‍ ബോഡി വിളിക്കാതെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയത്. നിലവിലെ ജമാഅത് കമ്മിറ്റിയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് വഖഫ് ബോര്‍ഡിന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിജ്ഞാപനം ചെയ്തുകൊണ്ട് റീട്ടേണിങ് ഓഫീസര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതിന്റെ
അടിസ്ഥാനത്തില്‍
മഹല്ലില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അംഗത്വ വിതരണം പൂര്‍ത്തിയാക്കിയാല്‍ ഏപ്രില്‍ 21-ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 22. പിന്‍വലിക്കാനുള്ള അവസരം ഏപ്രില്‍ 23-ന് അവസാനിക്കും. 24-ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. മേയ് 4-ന് ഞായറാഴ്ച ഹിദായത്തുസിബിയാന്‍ മദ്രസയില്‍ തെരഞ്ഞെടുപ്പ് നടക്കും.