ആയഞ്ചേരി: പിഎം ശ്രീ സ്‌കൂള്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിന്റെ പേരില്‍ സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി
പ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ തടഞ്ഞുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് എഐഎസ്എഫ് ആയഞ്ചേരി മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ചൈത്ര വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ മിഥുന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി കെ.പി പവിത്രന്‍, എഐവൈഎഫ് ജില്ല സെക്രട്ടറി അഭിജിത്ത് കോറോത്ത്, സി.കെ ബിജിത്ത് ലാല്‍, അഡ്വ. കെ.പി ബിനൂപ്, ഹരികൃഷ്ണ മൊകേരി, അഭിനന്ദ് കെ.പി, ശ്വേത ശശീന്ദ്രന്‍, സിദ്ധാര്‍ഥ് സി.എസ്, വൈഗ പ്രശാന്ത് കുമാര്‍ എന്നിവര്‍
സംസാരിച്ചു. പുതിയ ഭാരവാഹികളായി ശ്വേത ശശീന്ദ്രന്‍ (പ്രസിഡന്റ്), വൈഗ പ്രശാന്ത് കുമാര്‍, ഇ.പി അനിരുദ്ധ് (വൈസ് പ്രസിഡന്റുമാര്‍), കെ.പി അഭിനന്ദ് (സെക്രട്ടറി), വി.ടി അശ്വന്ത്, സി.എസ് സിദ്ധാര്‍ഥ് (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.


