കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് പരാതിപ്പെട്ടത് നടന്‍
ഷൈന്‍ ടോം ചാക്കോയെക്കുറിച്ച്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം പെരുമാറ്റം. ഷൈനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കി. നടിയുടെ പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരും.
നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഉടന്‍ വിവരശേഖരണം നടത്തും. കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു. വിന്‍സിയുടെ വെളിപ്പെടുത്തലില്‍ സ്റ്റേറ്റ്
ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പോലീസും നീക്കം ആരംഭിച്ചു. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ നടിയുമായി സംസാരിക്കുമെന്നാണ് വിവരം.
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച നടന്റെ പേര് വിന്‍സി അലോഷ്യസ് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടനയായ അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. വിന്‍സിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ തന്നെ നടനെതിരെ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയന്‍ ചേര്‍ത്തല അറിയിച്ചു. പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുമ്പോള്‍ നടീ നടന്‍മാരുടെ
അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല ആവശ്യപ്പെട്ടിരുന്നു. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിന്‍സി അലോഷ്യസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് വിന്‍സി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളുകള്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിന്‍സി ഇക്കാര്യം വ്യക്തമാക്കിയത്.