വടകര: ഏതന്‍സ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും വിപിടിസി വടകരയുടെയും സംയുക്ത ആഭിമുഖ്യത്തില്‍
ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം ഗവണ്മെന്റ് ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച് പുതിയാപ്പില്‍ സമാപിച്ചു. കൂട്ടയോട്ടം മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി.കെ സതീശന് ഫ്ലാഗ് ഓഫ് ചെയ്തു. എന്തുകൊണ്ട് ലഹരിക്കെതിരെ എന്ന വിഷയത്തെക്കുറിച്ച് വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ ഷൈലേഷ് പി.എം സംസാരിച്ചു. ജില്ലാ സംസ്ഥാന മത്സരങ്ങളില്‍
പങ്കെടുത്ത രാജിക.എം, റെന മെഹബിന്‍, ലാന്വിയ എസ് രാജ് എന്നീ കുട്ടികള്‍ക്ക് പി.കെ വിജയന് ഉപഹാരം നല്കി. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി സജിഷ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ബിജീഷ്.എം, പവിത്രന്.കെ, വി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.


