നാദാപുരം: കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി കുറ്റ്യാടിയില്‍ ഒരാളെ എക്‌സൈസ് പിടികൂടി. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍
സീലംപൂര്‍ ഖജുരി ഖാസ് വില്ലേജില്‍ ജാഫ്രാബാദിലെ മൊ അനീസ് അജം (42) എന്നയാളെയാണ് നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണിയും സംഘവും പിടികൂടിയത്. കുറ്റ്യാടി-തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറി കടയില്‍ നിന്നാണ് 348 ഗ്രാം കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റ് കൈവശം വെച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തതെന്ന്
എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ശ്രീജിത്ത് എ.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജേഷ്, സനു, അനൂപ്, അരുണ്‍, സിനീഷ്, ലിനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബബിത, ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ പങ്കെടുത്തു.

