വടകര: കടകളിലെ പേടിഎം തകരാര്‍ പരിഹരിക്കാനെന്ന വ്യാജേനയെത്തി പണം തട്ടുന്ന വിരുതന്‍ പോലീസ് പിടിയില്‍.
കതിരൂര്‍ സ്വദേശി പിലാക്കണ്ടി മുഹമ്മദ് റാഷിദാണ് (32) വടകര പോലീസിന്റെ പിടിയിലായത്.
വില്യാപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. വില്യാപ്പള്ളി കൊളത്തൂര്‍ റോഡിലെ വട്ടപ്പൊയില്‍ അമ്മദിന്റെ കടയില്‍ നിന്ന് 68,000 രൂപ തട്ടിയെടുത്തു. ഇതു സംബന്ധിച്ച് ഉടമ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്
നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വില്യാപ്പള്ളിയിലെ വേറെ കടകളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം.
കടകളില്‍ പേടിഎം സെറ്റ് ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുഹമ്മദ് റാഷിദിനെ സാമ്പത്തിക തിരിമറിയുടെ പേരില്‍ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ മുന്‍പരിചയമുള്ള കടകളിലെത്തി ഇയാള്‍ തട്ടിപ്പു
നടത്തുകയായിരുന്നു. പേടിഎം തകരാര്‍ പരിഹരിക്കാനെന്നു പറഞ്ഞെത്തുന്ന ഇയാള്‍ ബാങ്ക് അക്കൗണ്ട് നമ്പറും പിന്‍ നമ്പറുമൊക്കെ വാങ്ങി പണം തട്ടിയെടുക്കുകയാണ് ചെയ്തത്. കൊളത്തൂര്‍ റോഡിലെ അമ്മദിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ടു തവണകളായാണ് ഇയാള്‍ 68,000 രൂപ തട്ടിയെടുത്തത്.
വൈക്കിലശേരിയിലെ വാടക വീട്ടില്‍ നിന്നാണ് വടകര എസ്‌ഐ എം.കെ.രഞ്ജിത്തും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.