വടകര: ആയോധന കലയായ കളരിപ്പയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും കടത്തനാടിന്റെ ചരിത്രവും നേരിട്ട് കാണാന്‍ പറ്റുന്ന
രീതിയില്‍ പ്രസിദ്ധമായ ലോകനാര്‍കാവില്‍ മ്യൂസിയം നിര്‍മിക്കുന്നു. കളരിപ്പയറ്റിനൊപ്പം കടത്തനാടിന്റെ ചരിത്രം വ്യക്തമാക്കുന്ന ശില്‍പങ്ങളും ചിത്രങ്ങളും മ്യൂസിയത്തില്‍ ഇടംപിടിക്കും. പ്രസിദ്ധമായ ലോകനാര്‍കാവില്‍ എത്തുന്നവര്‍ക്ക് ആയോധനകലയേയും നാടിന്റെ പൗരാണികതയും അടുത്തറിയാന്‍ മ്യൂസിയം സഹായിക്കും.
മ്യൂസിയം നിര്‍മാണത്തിന്റെ മുന്നോടിയായി ലോകനാര്‍കാവില്‍ വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ചുറ്റുമതില്‍, പടികള്‍, ചെറിയ ചിറകളുടെ സംരക്ഷണം, കളപ്പുര, തന്ത്രി മഠം, ഊട്ടുപുര, വലിയ ചിറകളുടെ സംരക്ഷണം, നടപ്പാത, ഔട്ട്‌ഡോര്‍ ലൈറ്റിംഗ്, വിളക്കുകാല്‍ വൈദ്യുതീകരണം തുടങ്ങിയവയാണ് പൂര്‍ത്തിയായത്. 3.78 കോടി രൂപയാണ് ഈ പ്രവൃത്തികളുടെ ചെലവ്. മ്യൂസിയത്തിനും അനുബന്ധപ്രവൃത്തിക്കുമായി 2.91 കോടിയാണ്
അനുവദിച്ചത്. നിലവിലുള്ള കൊട്ടാരം നവീകരിച്ച് മ്യൂസിയമാക്കി മാറ്റുകയാണ് ചെയ്യുക. ഇതടക്കം 6.69 കോടിയുടെ വികസനമാണ് ലോകനാര്‍കാവില്‍ പൂര്‍ത്തിയാവുന്നത്.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വികസനം. മ്യൂസിയം പ്രവൃത്തിക്കായി കെഐഐഡിസി മുഖേന ടെണ്ടര്‍ നടപടി സ്വീകരിക്കുകയും കിഫ്ബിയില്‍ നിന്ന് അനുമതി ലഭിക്കുകയും ചെയ്തു. താമസിയാതെ മ്യൂസിയം പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത് പി.എ.മുഹമ്മദ് റിയാസ് വെളിപ്പെടുത്തിയതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു.