വടകര: മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി.ബാബുവിന്റെ ഓര്‍മകള്‍ക്ക്
അഞ്ചുവയസ്. ഐ.വി ബാബു ഓര്‍മ എന്ന പേരില്‍ അനുസ്മരണസമിതി സംഘടിപ്പിക്കുന്ന പരിപാടി നാളെ (വ്യാഴം) വൈകീട്ട് അഞ്ചിന് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ ഫാസിസത്തിന് പ്രായപൂര്‍ത്തിയായോ? എന്ന വിഷയത്തില്‍ മുസ്ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ.ഖാദര്‍, എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ പ്രമോദ് പുഴങ്കര, നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ജോളി ചിറയത്ത്, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.കെ.രമ എംഎല്‍എ എന്നിവര്‍ സംസാരിക്കും.
