ഓര്‍ക്കാട്ടേരി: സിപിഐ വടകര മണ്ഡലം സമ്മേളനം ഏപ്രില്‍ 19, 20 തിയ്യതികളില്‍ ഓര്‍ക്കാട്ടേരിയില്‍ നടക്കും.
സമ്മേളനത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കാനം രാജേന്ദ്രന്‍ നഗറില്‍ (കച്ചേരി മൈതാനി) 19 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന കമ്യൂണിസ്റ്റ് സംഗമം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ആനി രാജ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിക്കും. പഴയ കാല പ്രവര്‍ത്തകരും പോരാളികളുമായ 35 സഖാക്കളെ സംഗമത്തില്‍ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ ആദരിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സോവനീറിന്റെ പ്രകാശനം
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു നിര്‍വഹിക്കും. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍.സത്യന്‍ പ്രസംഗിക്കും. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും. 20 ന് ഞായര്‍ കാലത്ത് 9.30 ന് വി.ആര്‍.രമേശ് നഗറില്‍ (ഓര്‍ക്കാട്ടേരി കമ്യൂണിറ്റിഹാള്‍) മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ.ഗംഗാധരകുറുപ്പ് പതാക ഉയര്‍ത്തും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ റവന്യൂ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ പതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി
എന്‍ എം ബിജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇ.കെ.വിജയന്‍ എംഎല്‍എ ഉള്‍പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും. ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മണ്ഡലം കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉള്‍പെടെ 135 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുകയെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഇ.രാധാകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ ഒ.എം.അശോകനും അറിയിച്ചു.


