Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്റ്റല്‍ പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നു; മന്ത്രി ഒ.ആര്‍ കേളു നാളെ തറക്കല്ലിടും

April 16, 2025
in പ്രാദേശികം
A A
വടകര പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്റ്റല്‍ പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നു; മന്ത്രി ഒ.ആര്‍ കേളു നാളെ തറക്കല്ലിടും
Share on FacebookShare on Twitter

വടകര: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി വടകരയില്‍ പുതുതായി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന ആണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ (വ്യാഴം) പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭവശേഷി വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. വര്‍ഷങ്ങളായി തകര്‍ച്ച നേരിടുന്ന പഴയ കെട്ടിടത്തില്‍ ആയിരുന്നു ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചു വന്നത്. കുട്ടികള്‍ക്ക് തുടര്‍ന്നും ഇവിടെ താമസിച്ചു പഠിക്കാന്‍ കഴിയില്ലെന്ന സാഹചര്യം വന്നപ്പോഴാണ് പുതിയ കെട്ടിടത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് എംഎല്‍എ കെ.കെ രമ പറഞ്ഞു. ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി കൈമാറ്റി കിട്ടുന്നതിനും, കുട്ടികളെ മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള ഇടപെടലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞതെന്നും അന്നത്തെ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഈ ആവശ്യത്തോട് ഏറെ അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിച്ചതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയാവും. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി ബിന്ദു സ്വാഗതം പറയും. പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുക്കും. 4.82 കോടി രൂപ ചിലവില്‍ നിര്‍മാണം നടക്കുന്ന പ്രവൃത്തി ഊരളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍വഹണം നടത്തുക.

RECOMMENDED NEWS

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; 15 ലക്ഷം കവർന്നു

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; 15 ലക്ഷം കവർന്നു

4 months ago
ലഹരിക്കെതിരെ മാസിന്റെ സ്‌നേഹജ്വാല

ലഹരിക്കെതിരെ മാസിന്റെ സ്‌നേഹജ്വാല

2 months ago
55 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ വടകര എക്‌സൈസ് പിടിയില്‍

55 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ വടകര എക്‌സൈസ് പിടിയില്‍

4 months ago

സ്കോളർഷിപ്പ് നേടാം; പരിശീലന ക്ലാസൊരുക്കി ഹെഡ്മാസ്റ്റേഴ്സ് ഫോറം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal