ചോമ്പാല: മിനി സ്റ്റേഡിയത്തില്‍ മെയ് മുന്ന് മുതല്‍ നടക്കുന്ന കടത്തനാട് അങ്കത്തിന് വിപുലമായ തയ്യാറെടുപ്പ്. ഇതിനായുള്ള അങ്കത്തട്ടിന്റെ തറക്കല്ലിടല്‍ കര്‍മ്മം പത്മശ്രീ മിനാക്ഷി ഗുരുക്കള്‍ നിര്‍വഹിച്ചു. ഇത് കടത്താടന്‍ കളരി ചരിത്രത്തില്‍ പുതിയ കാല്‍വെയ്പാണെന്ന് മീനാക്ഷി ഗുരുക്കള്‍ പറഞ്ഞു. സാംസ്ാരിക വകുപ്പ്, ഫോക് ലോര്‍ അക്കാദമി, ചോമ്പാല മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് കടത്തനാട്ടങ്കം സംഘടിപ്പിക്കുന്നത്.
മധു ഗുരുക്കള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, ഫെസ്റ്റിവെല്‍ ഡയറക്ടര്‍ പി.വി.ലവ്‌ലിന്‍, വി.മധുസുദനന്‍, എന്‍.എം.വിമല, കെ എം സത്യന്‍, വി കെ സന്തോഷ്‌കുമാര്‍, ശശി കല ദിനേശ്, മങ്ങാട്ട് കുഞ്ഞിമൂസ്സ ഗുരുക്കള്‍, കെ വി മുഹമ്മദ് ഗുരിക്കള്‍, കെ പി സൗമ്യ, എം.പി.ബാബു, പ്രദീപ് ചോമ്പാല, അഡ്വ എസ്.ആശിഷ്, കെ.പി.ഗോവിന്ദന്‍, സി.എച്ച്.ദേവരാജ്, എ.കെ.ഗോപാലന്‍, സുജിത്ത് പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു.