വേളം: വേളം ഗ്രാമപഞ്ചത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സ് രാജി വെച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ
ധാരണ പ്രകാരം മുസ്ലിം ലീഗും കോണ്‍ഗ്രസ്സും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ പരസ്പരം കൈമാറണം. എന്നാല്‍ കോണ്‍ഗ്രസ്സ്് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രസിഡന്റ് പദം ഒഴിയാന്‍ മുസ്ലിം ലീഗ് തയ്യാറായില്ല. കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ധാരണ നടപ്പിലാക്കാതെ വന്നപ്പോള്‍്് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് പദം ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് വൈസ് പ്രസിഡന്റ് കെ.സി ബാബു വേളം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിക്ക് രാജിക്കത്ത്
നല്‍കി. ലീഗിലെ നയീമ കുളമുള്ളതിലാണ് പ്രസിഡന്റ്. അതേസമയം യുഡിഎഫില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് പദവി ഒഴിവായതാണെന്നും കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ശ്രീധരന്‍ പറഞ്ഞു.


