വടകര: കടത്തനാട് കെ.പി ചന്ദ്രന്‍ ഗുരുക്കള്‍ സ്മാരക കളരി സംഘത്തിന്റെയും ഗുരുക്കള്‍സ് ചികിത്സാലയത്തിന്റെയും
മുപ്പതാമത് വര്‍ഷികാഘോഷം 18,19,20 തീയതികളില്‍ വെളുത്ത മലയിലെ കളരി അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18ന് രാവിലെ 8ന് സൗജന്യ ആയുര്‍വേദ കളരി മര്‍മ്മ ചികിത്സാ ക്യാമ്പ് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്യും. രംഗീഷ് കടവത്ത് ലഹരി വിരുദ്ധ ക്ലാസെടുക്കും. പകല്‍ 12ന് ‘സോഷ്യല്‍ മീഡിയയുടെ സ്വാധീനം സമൂഹത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സത്യന്‍ കാരയാട് പ്രഭാഷണം നടത്തും. പകല്‍ മൂന്നിന് പത്മശ്രീ
എസ്.ആര്‍.ഡി പ്രസാദ്, ജയപ്രകാശന്‍ ഗുരുക്കള്‍, കരുണന്‍ ഗുരുക്കള്‍ വട്ടോളി, പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, എം.രാമചന്ദ്രന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന കളരി സംവാദം നടക്കും. രാത്രി ഏഴിന് കളരി ജീവനക്കാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, തുടര്‍ന്ന് തുടി കടത്തനാട് അവതരിപ്പിക്കുന്ന ‘ശിവപുരംകോട്ട’ നാടകവും ഉണ്ടാവും.19ന് പകല്‍ നാലിന് നവീകരിച്ച കളരി മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ രമ എംഎല്‍എ അധ്യക്ഷയാവും. മുതിര്‍ന്ന കളരി ഗുരുക്കന്മാര്‍ക്ക് ആദരവ്, കളരി ജീവനക്കാരും വിദ്യാര്‍ഥികളും
അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉണ്ടാവും. 20ന് കച്ചകെട്ട് മഹോത്സവവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.വി മുഹമ്മദ് ഗുരുക്കള്‍, നല്ലാടത്ത് രാഘവന്‍, ടി.രാജന്‍, യാര്‍ബാഷ്, കെ.എം ബാലകൃഷ്ണന്‍, കെ.എം നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.



