ആയഞ്ചേരി: പൈങ്ങോട്ടായി ‘കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്’ പുത്തന്‍ വാഹനം സമ്മാനിക്കാന്‍ ഒരുങ്ങി
പൈങ്ങോട്ടായി മഹല്ല് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി (പിഎംജിസിസി). കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ 2016ല്‍ തുടങ്ങിയ കനിവ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനത്തിനാണ് പുതിയ വാഹനം.
പത്ത് വര്‍ഷമായി പാലിയേറ്റീവിനായി ഓടുന്ന വാഹനം മാസങ്ങളായി കട്ടപ്പുറത്താണ്. ഇതുകാരണം ആഴ്ചയിലെ വീടുകള്‍ കയറിയുള്ള രോഗീപരിചരണം പ്രയാസകരമായിരുന്നു. വാഹനമില്ലാതെ മരുന്ന്, മറ്റുപകരണങ്ങള്‍ എന്നിവയുമായി നഴ്‌സുമാരും വളണ്ടിയര്‍മാരും വീടുകളില്‍ എത്തിച്ചേര്‍ന്നുള്ള പരിചരണം ഏറെ ശ്രമകരമായിമാറി. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്
പുതിയൊരു വാഹനം വാങ്ങിച്ചു നല്‍കാന്‍ പൈങ്ങോട്ടായി മഹല്ല് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്. അംഗങ്ങള്‍ ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന വിഹിതം നല്‍കി വാഹനത്തിന്റെ തുക സമാഹരിക്കുകയായിരുന്നു. ഈ ആവശ്യത്തോട് പ്രവാസി സുഹൃത്തുക്കള്‍ നല്ല പ്രതികരണമാണ് നടത്തിയതെന്ന് പിഎംജിസിസി വൈസ് പ്രസിഡന്റ് ടി.കെ.മുജീബ് പറഞ്ഞു.
വാഹനത്തിന്റെ കൈമാറ്റം ഇന്ന് (ചൊവ്വ) വൈകുന്നേരം നാല് മണിക്ക് പൈങ്ങോട്ടായിയില്‍ നടക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.