എടച്ചേരി: സിപിഐ മുന്‍ എടച്ചേരി ലോക്കല്‍ സെക്രട്ടറിയും നാദാപുരം മണ്ഡലം കമ്മിറ്റി അംഗവും കിസാന്‍സഭ
നേതാവുമായിരുന്ന തുരുത്തിയില്‍ നടുവിലക്കണ്ടിയില്‍ എന്‍.കെ.രാജഗോപാലന്‍ നമ്പ്യാര്‍ (92) അന്തരിച്ചു. വടകര സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കള്‍: ലസിത (കുറുവന്തേരി യു.പി സ്‌കൂള്‍ അധ്യാപിക), പരേതനായ ധനേഷ്. മരുമകന്‍: ശ്രീനിവാസന്‍ (റിട്ട: പ്രഫസര്‍ ). സഹോദരന്‍: പരേതനായ ഗോപിനാഥന്‍ നമ്പ്യാര്‍. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 11ന് തുരുത്തിയിലെ വീട്ടുവളപ്പില്‍.
