Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ റോഡിലെ ദിശാ ബോര്‍ഡ് മറിഞ്ഞു വീണ് കോടതി ജീവനക്കാരനും സുഹൃത്തിനും പരിക്ക്

April 15, 2025
in പ്രാദേശികം
A A
വടകരയില്‍ റോഡിലെ ദിശാ ബോര്‍ഡ് മറിഞ്ഞു വീണ് കോടതി ജീവനക്കാരനും സുഹൃത്തിനും പരിക്ക്
Share on FacebookShare on Twitter

വടകര: നിര്‍മാണം പുരോഗമിക്കുന്ന വടകര ദേശീയപാതയില്‍ ദിശാ ബോര്‍ഡ് മറിഞ്ഞു വീണ് കോടതി ജീവനക്കാരനും സുഹൃത്തിനും പരിക്ക്. കോഴിക്കോട് കോടതിയില്‍ ജോലി ചെയ്യുന്ന കണ്ണൂക്കര സ്വദേശി പെറൂളി രാജേഷിനും സുഹൃത്ത് ലോകനാര്‍കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തി സതീഷ് നമ്പൂതിരിക്കുമാണ് പരിക്കേറ്റത്.
പയ്യന്നൂര്‍ സ്വദേശിയായ സുഹൃത്തിനൊപ്പം രാജേഷ് റെയില്‍വേ സ്റ്റേഷനിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. പാറേമ്മല്‍ സ്‌കൂളിനു സമീപം തിരിയുന്നിടത്ത് ശക്തമായ കാറ്റില്‍ ദേശീയപാതയിലെ ഇരുമ്പിന്റെ വലിയ ദിശാബോര്‍ഡ് ഇവര്‍ക്ക് മീതേക്ക് പതിക്കുകയായിരുന്നു. ബോര്‍ഡിന് അടിയില്‍പെട്ട ഇരുവരേയും ഓടിക്കൂടിയവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പിറകില്‍ നിന്നു വന്ന ലോറി പെട്ടന്ന് ബ്രേക്ക് ഇട്ടത് വന്‍ അപകടം ഒഴിവാക്കി.
പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യാതൊരു മാനദണ്ഡവും പാലിക്കാതെ റോഡില്‍ വെക്കുന്ന ബോര്‍ഡുകളും ബാരിക്കേഡുകള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന പരാതി ശക്തമാണ്.

RECOMMENDED NEWS

മേനപ്രം കുട്ടാങ്കണ്ടി അസീസ് അന്തരിച്ചു

മേനപ്രം കുട്ടാങ്കണ്ടി അസീസ് അന്തരിച്ചു

1 month ago

‘കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെ’; മ​ല​യാ​ള​ത്തി​ൽ യാ​ത്ര പ​റ​ഞ്ഞ് ഗ​വ​ർ​ണ​ർ

5 months ago

ഓടുന്ന കാറിനു തീ പിടിച്ചു; യാത്രക്കാര്‍ ചാടിയിറങ്ങി

5 months ago
ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal