വടകര: കേരള ഒളിമ്പിക് അസോസിയേഷനും കേരള കരാട്ടെ അസോസിയേഷനും സംയുക്തമായി
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഓപ്പണ്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വടകരയിലെ റെജ മെഹബിന് സ്വര്‍ണത്തിളക്കം. 9-10 വയസുകാര്‍ക്കുള്ള കുമിത്തെ വിഭാഗത്തില്‍ സ്വര്‍ണമെഡലും കത്താ വിഭാഗത്തില്‍ വെള്ളിമെഡലും റെജ മെഹബിന്‍ കരസ്ഥമാക്കി. മാക്കൂല്‍ വെളുത്ത പറമ്പത്ത് കെ.അര്‍ഷാദിന്റെയും സി.സെമീനയുടെ മകളാണ് റെജ മെഹബിന്.