Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഒരൊറ്റ ദിവസം അറസ്റ്റിലായത് 137 പേര്‍; മാരക മയക്കുമരുന്നടക്കം പിടിച്ചെടുത്തു

April 14, 2025
in കേരളം
A A
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം
Share on FacebookShare on Twitter

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2135 പേരെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 137 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.011  കി.ഗ്രാം),  കഞ്ചാവ് (23.544 കി.ഗ്രാം), കഞ്ചാവ് ബീഡി (107 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 13ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.  പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

RECOMMENDED NEWS

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍  ടിഡിഎഫിന്റെ അതിജീവനയാത്ര; വടകരയില്‍ സ്വീകരണം നല്‍കി

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ടിഡിഎഫിന്റെ അതിജീവനയാത്ര; വടകരയില്‍ സ്വീകരണം നല്‍കി

2 months ago
വടകരയില്‍ 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

വടകരയില്‍ 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

4 months ago
ഇടുക്കിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍

2 months ago
ആവള പുത്തരിക്കമണ്ണില്‍ മൊയ്തു ഹാജി അന്തരിച്ചു

ആവള പുത്തരിക്കമണ്ണില്‍ മൊയ്തു ഹാജി അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal