Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അരൂര്‍ ചന്തുവെച്ചകണ്ടി വിഷു തിറ ചൊവ്വാഴ്ച പുലര്‍ച്ചെ സമാപിക്കും

April 14, 2025
in പ്രാദേശികം
A A
അരൂര്‍ ചന്തുവെച്ചകണ്ടി വിഷു തിറ ചൊവ്വാഴ്ച പുലര്‍ച്ചെ സമാപിക്കും
Share on FacebookShare on Twitter

അരൂര്‍: ചന്തുവെച്ചകണ്ടി പാലക്കല്‍ ഭഗവതിക്ഷേത്രത്തിലെ വിഷുതിറ നാളെ പുലര്‍ച്ചെ സമാപിക്കും. ഇന്ന് വൈകീട്ട് നൂറ് കണക്കിന് ഭക്തജനങ്ങളാണ് നാനാ പ്രദേശങ്ങളില്‍ നിന്നും എത്തിയത്. ഇന്ന് വൈകീട്ട് നടന്ന ഭഗവതി സന്ദര്‍ശനത്തിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി എത്തി. ചന്തു വെച്ചുകണ്ടി ക്ഷേത്രത്തില്‍ നിന്ന് കോട്ടയില്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ നേര്‍ച്ച നല്‍കാന്‍ വലിയ തിരക്കനുഭവപെട്ടു. അതിന് ശേഷം നടക്ക് മീത്തല്‍ കാഞ്ഞിരാട്ടില്ലത്തും ഭഗവതി സന്ദര്‍ശനം നടത്തി. നടക്ക് മീത്തല്‍ നടന്ന വെടിക്കെട്ട് കാണാനും ആയിരങ്ങളെത്തി. വര്‍ഷത്തില്‍ മൂന്ന് തിറ ഉത്സവങ്ങളാണ് ചന്തുവെച്ച കണ്ടി ക്ഷേത്രത്തില്‍ നടക്കാറ്. തിറ ഉത്സവം നടത്താന്‍ പണ പിരിവ് നടത്താത്ത ഏക ക്ഷേത്രമാണിത്. ഉത്സവങ്ങള്‍ക്ക്, ദിനേന വിളക്ക് വെക്കാനയുള്ള ചെലവിലേക്ക് ഭക്തര്‍ നേര്‍ച്ച എത്തിക്കുകയാണ് ചെയ്യുന്നത്. പണമായും, മറ്റ് സാധനങ്ങളായും ഭക്തര്‍ ഇവിടെ എത്തിക്കും. ഇവിടെ കര്‍മ്മങ്ങള്‍ നടത്തുന്നത് ബ്രാഹ്മങ്ങള്‍ അല്ലെന്ന പ്രത്യേകതയുണ്ട്. മരുമക്കത്തായ സമ്പ്രദായത്തിലാണ് ഇവിടെ തണ്ടാന്‍ സ്ഥാനം. ഇപ്പോള്‍ വാഴയില്‍ ബാബുവാണ് ക്ഷേത്രതണ്ടാന്‍.

RECOMMENDED NEWS

കാറില്‍ എംഡിഎംഎ; കടമേരിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കാറില്‍ എംഡിഎംഎ; കടമേരിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

2 months ago
വിഡി സതീശനോട് മാപ്പുചോദിക്കുന്നു; 150 കോടിയുടെ അഴിമതി ആരോപണം പി.ശശി പറഞ്ഞിട്ടെന്ന്‌ പി.വി.അന്‍വര്‍

നിലമ്പൂരില്‍ പി.വി.അന്‍വര്‍ മത്സരിച്ചേക്കും

1 week ago
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു

5 months ago

പ്രിന്റ് മീഡിയയെ സംരക്ഷിക്കേണ്ടത് പ്രബുദ്ധമായ സമൂഹത്തിന്റെ ബാധ്യത: എന്‍പിഎഎ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal