തോടന്നൂര്‍: പൊതു വിദ്യാലയ സംരക്ഷണം നാടിന്റെ ഉത്തരവാദിത്വമാണെന്ന് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നും അത് ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോടന്നൂര്‍ യുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും, ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-25 വര്‍ഷത്തെ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം മന്ത്രി നിര്‍വഹിച്ചു. മന്ത്രിക്കുള്ള ഉപഹാര സമര്‍പ്പണം സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ രമ്യ പുലക്കുന്നുമ്മല്‍ നല്‍കി. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക കെ.സജിതക്കുള്ള ഉപഹാര സമര്‍പ്പണം പിടിഎ പ്രസിഡന്റ് എ.ടി മൂസ്സയും സ്റ്റാഫ് കൗണ്‍സിലിന്റെ ഉപഹാരം പ്രധാനാധ്യാപകന്‍ സി.ആര്‍ സജിത്തും കൈമാറി. പ്രതിഭാ സംഗമവും, വിവിധ എന്‍ഡോവ്‌മെന്റ് വിതരണവും വേദിയില്‍ വെച്ച് നടന്നു. എന്‍ഡോവ്‌മെന്റ് വിതരണവും വിവിധ മേളകളില്‍ മികവ്
തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും എഇഒ എം.വിനോദ്, ബിപിസി വി.എം സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ബില്‍ഡിംഗ് റിപ്പോര്‍ട്ട് പി.വിനോദന്‍ അവതരിപ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥികളുടേയും. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും, രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികളും, ഓസ്‌കാര്‍ മനോജും സംഘവും അവതരിപ്പിച്ച ലൈവ് സ്റ്റേജ് ഷോയും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ രമ്യ പുലക്കുന്നുമ്മല്‍, സ്‌കൂള്‍ മാനേജര്‍ പത്മാവതി അമ്മ, പിടിഎ പ്രസിഡന്റ് എ.ടി മൂസ്സ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എഫ്.എം മുനീര്‍, എഇഒ എം.വിനോദ്,
ബിപിസിവിഎം സുരേന്ദ്രന്‍, പ്രധാനാധ്യാപകന്‍ സി.ആര്‍ സജിത്ത്, എംപിടിഎ പ്രസിഡന്റ് സാബിറ ഇ.കെ, കെ.എം ബിജില, എം.ടി രാജന്‍, കെ.ടി കൃഷ്ണന്‍, പി.വിനോദന്‍, മഹേഷ് പയ്യട, കെ.വിശ്വനാഥന്‍, സി.കെ. മനോജ് കുമാര്‍, നിഷാദ് വി.പി, പി.ശുഭ, കെ.സജിത, വി.കെ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.



