Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിശ്രമ മന്ദിരങ്ങള്‍ക്ക് ജനകീയമുഖം; വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം

April 13, 2025
in പ്രാദേശികം
A A
വിശ്രമ മന്ദിരങ്ങള്‍ക്ക് ജനകീയമുഖം; വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം
Share on FacebookShare on Twitter

വടകര: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് ഹൗസുകള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പീപ്പിള്‍സ് റസ്റ്റ് ഹൗസ് പദ്ധതി വന്‍വിജയം. പദ്ധതി വഴി ജനങ്ങള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ മെച്ചപ്പെട്ട സൗകര്യത്തോടും സുരക്ഷയോടും കൂടി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ മുറികള്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ റൂമുകള്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമായി. വടകര താലൂക്കില്‍ ഇത്തരത്തില്‍ ജനം ഏറെ ആശ്രയിക്കുന്ന താമസ കേന്ദ്രമായി വടകര റെസ്റ്റ് ഹൗസ് മാറി. ഈ പദ്ധതി ആരംഭിച്ചതിനുശേഷം വടകരയില്‍ 3526 ബുക്കിംഗുകള്‍ ഉണ്ടായി. ഇതുവഴി 2021 നവംബര്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയായി വടകര റസ്റ്റ് ഹൗസില്‍ നിന്നു സര്‍ക്കാരിന് 23,70,128 രൂപ വരുമാനം ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചതായി കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി വെളിപ്പെടുത്തി.
വടകര റസ്റ്റ് ഹൗസില്‍ പൊതുജനങ്ങള്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കേണ്ടതിലേക്കായി 16.8 ലക്ഷം രൂപയുടെ കോണ്‍ഫറന്‍സ് ഹാള്‍ പുനരുദ്ധാരണവും 15.1 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് പുനരുദ്ധാരണവും പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. 20 ലക്ഷം രൂപയുടെ ഫ്‌ലോറിങ്ങ് പുനഃരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുകയാണെന്നു മന്ത്രി തന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയില്‍ വ്യക്തമാക്കിയതായി കെ.പി കുഞ്ഞമ്മദ്കുട്ടി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കിയതിലൂടെ വിപ്ലവകരമായ മാറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.

RECOMMENDED NEWS

റേഷൻ സമ്പ്രദായം കാര്യക്ഷമമാക്കണം: കോൺഗ്രസ് ധർണ നടത്തി

4 months ago
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 23 മുതല്‍ ചിത്രരചനാ മത്സരങ്ങള്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 23 മുതല്‍ ചിത്രരചനാ മത്സരങ്ങള്‍

2 months ago
കരിങ്ങാട് മേഖലയില്‍ എക്‌സൈസ് റെയ്ഡ്; വാഷും വാറ്റുപകരണങ്ങളും പിടികൂടി

കരിങ്ങാട് മേഖലയില്‍ എക്‌സൈസ് റെയ്ഡ്; വാഷും വാറ്റുപകരണങ്ങളും പിടികൂടി

4 months ago
പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വിലക്കി വിദ്യാഭ്യാസ വകുപ്പ്‌

എസ്എസ്എല്‍സി: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൊയ്തത് മിന്നും വിജയം

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal