Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിയെ നേരിടാന്‍ നീന്തലിന് പരിഗണന കൊടുക്കാം; മേമുണ്ട സ്‌കൂളിലെ കുളം അക്വാറ്റിക് സെന്ററായി ഉയര്‍ത്തുമെന്ന് മന്ത്രി

April 13, 2025
in പ്രാദേശികം
A A
ലഹരിയെ നേരിടാന്‍ നീന്തലിന് പരിഗണന കൊടുക്കാം; മേമുണ്ട സ്‌കൂളിലെ കുളം അക്വാറ്റിക് സെന്ററായി ഉയര്‍ത്തുമെന്ന് മന്ത്രി
Share on FacebookShare on Twitter

വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ നീന്തല്‍ക്കുളം കുറ്റ്യാടി മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന രീതിയില്‍  അക്വാറ്റിക് സെന്ററായി ഉയര്‍ത്തുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. മേമുണ്ട സ്‌കൂളില്‍ മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മിച്ച യുപി വിഭാഗം കെട്ടിടോദ്ഘാടന വേദിയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന വ്യായാമമാണ് നീന്തല്‍. വിദേശരാജ്യങ്ങളില്‍ വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസത്തില്‍ നീന്തലിന് ഉള്ളത്. പ്രത്യേകിച്ചും വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍. അതിനാല്‍ കുറ്റ്യാടി മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍  അക്വാറ്റിക് സെന്ററായി മേമുണ്ട സ്‌കൂള്‍ നീന്തല്‍ കുളത്തെ ടൂറിസം വകുപ്പ് കുറ്റ്യാടി എംഎല്‍എയുടെ നേതൃത്വത്തില്‍ മാറ്റിയെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്ലാവരും മികവിലേക്ക് ‘റീഡ് ആര്‍ട്ട്’ എന്ന മേമുണ്ട സ്‌കൂള്‍ വ്യത്യസ്തമാര്‍ന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നടത്തി. കെട്ടിടം നിര്‍മ്മിച്ച യുഎല്‍സിസിഎസിന് ഉപഹാര സമര്‍പ്പണം മന്ത്രി നടത്തി. ചടങ്ങില്‍ മേമുണ്ട സ്‌കൂളിന്റെ കുടിവെള്ള പദ്ധതിക്കായി ബാങ്ക് ഓഫ് ബറോഡ നല്‍കുന്ന 3 ലക്ഷം രൂപയുടെ ചെക്ക് ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ ബി.സുരേഷ് ബാബുവും വടകര ബ്രാഞ്ച് മാനേജര്‍ ഐശ്വര്യയും ചേര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബി.ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനവും നടത്തി.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, വാര്‍ഡ് മെമ്പര്‍ കെ.കെ സിമി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബീഷ്, പഞ്ചായത്തംഗം എന്‍.ബി പ്രകാശന്‍, തോടന്നൂര്‍ എഇഒ എം.വിനോദ്, പിടിഎ പ്രസിഡന്റ് ഡോ. എം.വി തോമസ്, ഹെഡ്മാസ്റ്റര്‍ പി.കെ ജിതേഷ്, വി.എം സുരേന്ദ്രന്‍, ആര്‍.ബാലറാം, പി.പി പ്രഭാകരന്‍, ഇ.നാരായണന്‍, ടി.പി ഗോപാലന്‍, വിനോദ് ചെറിയത്ത്, പി.പ്രശാന്ത് കുമാര്‍, മച്ചില്‍ മജീദ്, പി.പി മുരളി, ടി.മോഹന്‍ദാസ്, ടി.പി രജുലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാനേജര്‍ എം.നാരായണന്‍ സ്വാഗതവും എന്‍.നിധിന്‍ നന്ദിയും പറഞ്ഞു. വൈകുന്നേരം പ്രതിഭാസംഗമം പ്രശസ്ത നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.

RECOMMENDED NEWS

വടകര ശ്രീനാരായണ സ്‌കൂള്‍ എന്‍എസ്എസിന് സംസ്ഥാന അവാര്‍ഡ്

വടകര ശ്രീനാരായണ സ്‌കൂള്‍ എന്‍എസ്എസിന് സംസ്ഥാന അവാര്‍ഡ്

2 months ago
ഇ.ഡിയെ കാണിച്ച് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തണ്ട: ജെബി മേത്തര്‍ എംപി

ഇ.ഡിയെ കാണിച്ച് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തണ്ട: ജെബി മേത്തര്‍ എംപി

2 months ago

ചാനിയം കടവ് ഫെസ്റ്റ്: സ്വാഗതസംഘം ഓഫീസ് തുറന്നു

4 months ago
എം.എന്‍.പ്രമോദ് മികച്ച അധ്യാപകന്‍; റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

എം.എന്‍.പ്രമോദ് മികച്ച അധ്യാപകന്‍; റോട്ടറി അവാര്‍ഡ് സമ്മാനിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal