കൊയിലാണ്ടി: കുവൈത്തില്‍ വ്യവസായിയായ കാപ്പാട് സ്വദേശി ബഷീറിന്റെ (റജബ് കാര്‍ഗോ) മകന്‍ ഫായിസ് (20) യാത്രക്കിടെ ബഹ്‌റൈനില്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നു ബിസിനസ് ആവശ്യാര്‍ഥം ബഹ്‌റൈനിലെത്തിയതായിരുന്നു. താമസ സ്ഥലത്തു പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഫായിസിനെ സല്‍മാനിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം സല്‍മാനിയ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നറിയുന്നു. ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു. മാതാവ്: ഫാത്തിമ (കുവൈത്ത്). സഹോദരങ്ങള്‍: ഫസ്ലാന്‍ (ജോര്‍ജിയ), ഫായിഖ് (കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള
നടപടി പുരോഗമിച്ചു വരുന്നു.