ആയഞ്ചേരി: ആഘോഷം ഏതായാലും ക്ലോറിനേഷന്‍ നിര്‍ബന്ധമെന്ന സന്ദേശം ഓര്‍മിപ്പിക്കുകയാണ് ആയഞ്ചേരി ഗ്രാമ
പഞ്ചായത്ത് 13-ാം വാര്‍ഡ് (മംഗലാട്) മെമ്പര്‍ എ.സുരേന്ദ്രന്‍. കുടിവെള്ളത്തിന്റെ ഗുണമേന്മ കുറഞ്ഞു വരുന്ന ഇക്കാലത്ത് എല്ലാ ആഘോഷപരിപാടികള്‍ക്കും ഇനി മുതല്‍ ക്ലോറിനേഷന്‍ നിര്‍ബന്ധമായി ചെയ്യണമെന്ന് എ.സുരേന്ദ്രന്‍ അഭ്യര്‍ഥിച്ചു.
ഐസ് ക്യൂബുകള്‍ വാങ്ങിയുള്ള ശീതള പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്ന പഴമൊഴി പോലെ ചൂടുള്ളതായിരിക്കും ഏറ്റവും സുരക്ഷിതം്.
മംഗലാട് നരസിംഹമൂര്‍ത്തിക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ഏപ്രില്‍ 20ന് ആരംഭിക്കുകയാണ്. അന്ന് തന്നെയാണ് തയ്യില്‍ സാജിര്‍-ഹസീന ദമ്പതികളുടെ ഗൃഹപ്രവേശനവും. ഇത് കണക്കിലെടുത്ത് കുടിവെള്ള സുരക്ഷ ഉറപ്പു വരുത്താനുള്ള
മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ക്ഷേത്ര ശാന്തിക്കാരന്‍ റിനില്‍ നമ്പൂതിരി കിണര്‍ ക്ലോറിനേഷന്‍ നടത്തി. ഒരാഴ്ച മുമ്പെങ്കിലും വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താന്‍ രണ്ട് പേര്‍ക്കും നിര്‍ദ്ദേശവും നോട്ടീസും നല്‍കി. വെള്ള പരിശോധനയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സൂപ്പര്‍ ക്ലോറിനേഷനും നടത്തണമെന്നും മെമ്പര്‍ അഭ്യര്‍ഥിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി.കെ.സോമസുന്ദരന്‍, ഖജാന്‍ജി അച്യുതന്‍ മലയില്‍, ആശാ വര്‍ക്കര്‍ ടി.കെ റീന, ശുചിത്വ വളണ്ടിയര്‍മാരായ ദീപ തിയ്യര്‍കുന്നത്ത്, രഷില എളോടി തുടങ്ങിയവര്‍ സംബന്ധിച്ചു.