വടകര: വടകരയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് 6.65 ഗ്രാം കഞ്ചാവ് പിടികൂടി. ഡ്രൈവര്‍ ചെമ്മരത്തൂര്‍ തിരുവങ്ങോത്ത് മീത്തല്‍
മൂഹമ്മദ് കൈഫിനെ (42) വടകര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ലിങ്ക് റോഡില്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫാണ് വാഹനം പരിശോധിച്ച് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. വടകര എസ്‌ഐ വര്‍ഗീസ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

