വടകര: അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹിക ദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര ജില്ലാ
ആശുപത്രി ഫേസ് രണ്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് ലോകോത്തോര നിലവാരം തന്നെ നേടിയെടുക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ നേട്ടങ്ങളില്‍ നിന്ന് പിന്നോട്ടടുപ്പിക്കുന്ന തരം അശാസ്ത്രീയ പ്രവണതകളാണ് സമീപകാലത്ത് ഉണ്ടാകുന്നത്. വാക്‌സിന്‍ വിരുദ്ധതയും ഗര്‍ഭകാല സുരക്ഷ ഉറപ്പാക്കുന്നതിലെ വിമുഖതയും കണ്ടുവരുന്നു. ഇത്തരക്കാരും ഇത് പ്രചരിപ്പിക്കുന്നവരും സമൂഹത്തിനു വലിയ ദ്രോഹമാണ് വരുത്തിവെക്കുന്നത്. സാമൂഹിക ദ്രോഹം ചെയ്യുന്നവരുടെ പട്ടികയിലാണ് ഇവരേയും കാണേണ്ടത്. ഇത്തരക്കാര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
പറഞ്ഞു.
2016ല്‍ സംസ്ഥാനത്ത് നടപ്പാക്കിയ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എല്ലാ ആശുപത്രികളും വികസിപ്പിക്കാന്‍ കഴിഞ്ഞു. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രമായി. മറ്റ് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ഒരുക്കി. പദ്ധതി ആരോഗ്യ വകുപ്പിന്റെ ശേഷി വര്‍ധിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 83 കോടിയുടെ പദ്ധതി നടപ്പിലാകുന്നതോടെ വടകരയിലും പരിസര പ്രദേശത്തും ആരോഗ്യ മേഖല മെച്ചപ്പെടുമെന്നു മുഖ്യമന്ത്രി തുടര്‍ന്നു പറഞ്ഞു.