Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര ജില്ലാ ആശുപത്രിയില്‍ ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള ആറുനില കെട്ടിടം

April 12, 2025
in പ്രാദേശികം
A A
വടകര ജില്ലാ ആശുപത്രിയില്‍ ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള ആറുനില കെട്ടിടം
Share on FacebookShare on Twitter

വടകര: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ )പ്രകാരം വടകര ജില്ലാ ആശുപത്രിയില്‍ ഒരുങ്ങുക അത്യാധുനിക സൗകര്യങ്ങളുള്ള ആറുനില കെട്ടിടം. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനമാണ് മുഖ്യന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചത്.
83.08 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്. ഇതില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും. 14,329.08 ചതുരശ്ര മീറ്ററില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നത്. ആറ് ഓപ്പറേഷന്‍ തിയ്യേറ്ററുകള്‍, 123 കിടക്കകളുള്ള പുരുഷ-വനിതാ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, 22 കിടക്കകളുള്ള എസ് ഐ സി യു, 14 കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡ്, 25 കിടക്കകളുള്ള എമര്‍ജന്‍സി കെയര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പദ്ധതിയില്‍ ബേസ്മെന്റ് ഫ്ലോറിലും പുറത്തുമായി 294 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ ആറ് ലിഫ്റ്റുകള്‍, കാത്തിരിപ്പ് സ്ഥലം, സ്റ്റോറേജ് സംവിധാനമുള്ള ഫാര്‍മസി, വലിയ കാത്തിരിപ്പ് സ്ഥലമുള്ള 24 ഒ പി മുറികള്‍, നൂതന ലാബ്-റേഡിയോളജി വകുപ്പ്, രക്തബാങ്ക് യൂണിറ്റ്, ഓഫീസുകളും കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യങ്ങളുമുള്ള അഡ്മിനിസ്ട്രേഷന്‍ ഏരിയ, അടുക്കള, ഡൈനിംഗ് സൗകര്യങ്ങള്‍, നൂതന സിഎസ്എസ്ഡി യൂണിറ്റ്, മലിനജല സംസ്‌കരണ പ്ലാന്റിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

RECOMMENDED NEWS

നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി

3 months ago

ടി.പി.ചന്ദ്രശേഖരനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റലോടെ കെ.സുരേഷ്‌കുറുപ്പ്; ‘ടിപിയുടെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്’

5 months ago
ഭക്ഷ്യസുരക്ഷ: ഹോസ്റ്റല്‍ കാന്റീനുകളില്‍ പരിശോധന ഊര്‍ജിതമാക്കും

ഭക്ഷ്യസുരക്ഷ: ഹോസ്റ്റല്‍ കാന്റീനുകളില്‍ പരിശോധന ഊര്‍ജിതമാക്കും

2 months ago
ചാലപ്പുറം പൊന്നാണ്ടി ശരീഫ് അന്തരിച്ചു

ചാലപ്പുറം പൊന്നാണ്ടി ശരീഫ് അന്തരിച്ചു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal