പാലക്കാട്: ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റു മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കരയില്‍ കല്ലിങ്കല്‍
കെ.ജി കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്. വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ശുഭാ ഭായി നിലത്ത് വീണ് കിടക്കുന്നത് കണ്ടയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. അതിനാല്‍
ഏറെനേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചു. വയറിംഗിലെ അപാകതയാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


