നാദാപുരം: കാറില്‍ സൂക്ഷിച്ച രാസലഹരിയുമായി കടമേരിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഒഞ്ചിയം പുതിയോട്ടുംകണ്ടി നാവത്ത് പീടിക ഫര്‍ഷീദ് (39), കോട്ടപ്പള്ളി
മഠത്തില്‍ കണ്ടി എം.കെ മുഹമ്മദ് (29), കടമേരി പുതുക്കുടി വീട്ടില്‍ കെ.സി ജിജിന്‍ ലാല്‍ (31) എന്നിവരെയാണ് നാദാപുരം എസ്‌ഐ എം.പി വിഷ്ണുവും സംഘവും പിടികൂടിയത്. പ്രതികളില്‍ നിന്ന് 0.09 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. KL11CB0647 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

