പയ്യോളി: ഇരിങ്ങലില്‍ വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൂരാച്ചുണ്ട് സ്വദേശി മേലേ പൂവത്തിന്‍ചോല
കല്ലറയ്ക്കല്‍ റിന്‍സ് ജോര്‍ജ് (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഇരിങ്ങല്‍ ഗുരു പീഠത്തിന് സമീപത്തെ വീട്ടിലേക്ക് കണക്ഷന്‍ നല്‍കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ജോര്‍ജ്. മാതാവ്: ഡോളി. സഹോദരി: റിയ.

