വടകര: ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്റെ വിപണനമേളക്ക് തുടക്കമായി. കൈനാട്ടിയില്‍ പഞ്ചായത്ത്
പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ മേള ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.അനിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറഞ്ഞു.ആശംസ അര്‍പ്പിച്ചുകൊണ്ട്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള കൂവേരി. മെമ്പര്‍മാരായ റീന പികെ ലളിതാഗോവിന്ദാലയം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ രജിന സ്വാഗതവും സിഡിഎസ് മെമ്പര്‍ ഷംന നന്ദിയും പറഞ്ഞു. പച്ചക്കറികളും കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മിക്കുന്ന വിവിധ ഉല്‍പന്നങ്ങളും വിലക്കുറവില്‍ മേളയില്‍ ലഭ്യമാണ്.
