വടകര: ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുമായി ബന്ധപ്പെട്ടു വടകര നഗരസഭാ പരിധിയില്‍ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം സംഘടിപ്പിച്ചു. കുരിയാടി മുതല്‍ സാന്റ്
ബാങ്ക്‌സ് വരെ 5 കേന്ദ്രങ്ങളിലായി വളണ്ടിയര്‍മാര്‍ രംഗത്തെത്തി. നഗരസഭാ തല ഉദ്ഘാടനം പുറങ്കരയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി വിജയിയുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ നിര്‍വഹിച്ചു. ഫിഷറീസ് കോഓപ്. ഓഫീസര്‍ ഷെറിന്‍ അബ്ദുള്ള പി.വി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ദില്‍ന ഡി.എസ് എന്നിവര്‍ സംസാരിച്ചു. സാന്റ് ബാങ്ക്‌സില്‍ എ.പി പ്രജിത ഉദ്ഘാടനം ചെയ്തു. ഹാഷിം പി.വി അധ്യക്ഷനായി. കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വി പ്രശാന്ത് സംസാരിച്ചു. ആവിക്കല്‍, കുരിയാടി, ആട് മുക്ക്, തണല്‍ എന്നീ കേന്ദ്രങ്ങളില്‍
യഥാക്രമം കൗണ്‍സിലര്‍മാരായ ഷാഹിമ, സുരക്ഷിത, സിസാബി, അബ്ദുള്‍ ഹക്കിം എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഹരിയലി ടീം, എന്‍സിസി, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകരടക്കം 200 ല്‍പരം വളണ്ടിയര്‍മാര്‍ കൈ കോര്‍ത്തു. 2.070 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഫിഷറീസ് വകുപ്പ് പ്രമോട്ടര്‍മാരായ സുധിന മനോജ്, ഗീതു, ഷൗക്കത്ത്, ജാന്‍സി, അശ്വിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


