വടകര: കുരിക്കിലാട് പുത്തന്‍തെരു ശ്രീ മഹാഗണപതി ക്ഷേത്രം വിഷുവിളക്ക് മഹോത്സവം ഏപ്രില്‍ 13 ന് കൊടിയേറും. 19 വരെ
നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 13ന് വൈകുന്നേരം ആറിനാണ് കൊടിയേറ്റം. 14-ന് രാവിലെ 6 മണിക്ക് വിഷുകൈനീട്ടം. 7 മണിക്ക് സുനില്‍ വടകര, സതീശന്‍ വടകര എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതം.
ഉത്സവ ദിവസങ്ങളില്‍ രാവിലെ വിശേഷാല്‍ പൂജകള്‍, വൈകിട്ട് 5.30 ന് ചെണ്ടമേളം, 6.30 ന് ദീപാരാധന, രാത്രി 7 മണിക്ക് ശീവേലി
എഴുന്നള്ളത്ത് , 10.30 ന് ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും. 16 ന് രാത്രി 8 മണിക്ക് ആധ്യാത്മിക പ്രഭാഷണം , 17-ന് രാത്രി 8.30ന് പുത്തന്‍തെരു ഉദയനൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 10 മണിക്ക് ഭക്തിഗാനസുധ, 11 മണിക്ക് ദേശകലാനടനം, ഏപ്രില്‍ 18 ന് ഉച്ചക്ക് അന്നദാനം, വൈകു. 5 മണിക്ക് തായമ്പക, 6 മണിക്ക് കൊമ്പ്പറ്റ്-കുഴല്‍പറ്റ്, രാത്രി 8.30 -ന് കൈകൊട്ടികളി-കോല്‍കളി ഫ്യൂഷന്‍.
ഉത്സവ സമാപന ദിവസമായ 19 ന് രാവിലെ 8 മണിക്ക് നെറ്റിപട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടുകൂടി കാഴ്ചശീവേലി,
ഉച്ചയ്ക്ക് 12.30 ന് ആറാട്ടുസദ്യ, രാത്രി 6.30 ന് നെറ്റിപട്ടം കെട്ടിയ ഗജവീരന്റെയും പൊന്നരം സത്യനും കലാമണ്ഡലം സനൂപും പുത്തന്‍തെരു വാദ്യകലാകാരന്മാരും അടങ്ങിയ 50 ഓളം വരുന്ന വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടിയോടുകൂടി ഗ്രാമപ്രദക്ഷിണം. 10 മണിക്ക് കുളിച്ചാറാട്ട് , 10.30 ന് പാണ്ടിമേളം. 12 മണിക്ക് ചുറ്റുവിളക്കോടുകൂടി ഉത്സവം സമാപിക്കും.

ഉത്സവ ദിവസങ്ങളില്‍ രാവിലെ വിശേഷാല്‍ പൂജകള്‍, വൈകിട്ട് 5.30 ന് ചെണ്ടമേളം, 6.30 ന് ദീപാരാധന, രാത്രി 7 മണിക്ക് ശീവേലി

ഉത്സവ സമാപന ദിവസമായ 19 ന് രാവിലെ 8 മണിക്ക് നെറ്റിപട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടുകൂടി കാഴ്ചശീവേലി,
